'ആന വീട്ടിൽ" പശുക്കൾക്ക് പരമസുഖം, മാതൃകയായി ഗൃഹനാഥയുടെ പശുപരിപാലനം

Monday 23 February 2026 1:56 AM IST

കൊ​ല്ലം​:​ ​മു​റ്റ​ത്ത് 18​ ​ആ​ന​ക​ളു​ടെ​ ​ത​ല​യെ​ടു​പ്പു​ണ്ടെ​ങ്കി​ലും​ ​പ​ര​വൂ​ർ​ ​പു​ത്ത​ൻ​കു​ളം​ ​കാ​വേ​രി​യി​ൽ​ ​പ്ര​മീ​ള​ ​ഷാ​ജി​ക്ക് ​പ​ശു​ക്ക​ളും​ ​ആ​ടു​ക​ളു​മാ​ണ് ​ജീ​വ​ൻ.​ 200​ ​പ​ശു​ക്ക​ൾ,​ ​അ​ഞ്ച് ​എ​രു​മ​ക​ൾ,​ ​എ​ട്ടു​ ​പോ​ത്തു​ക​ൾ,​ 100​ ​ആ​ടു​ക​ൾ​ ​എ​ന്നി​വ​യെ​യാ​ണ് ​പ്ര​മീ​ള​ ​പ​രി​പാ​ലി​ക്കു​ന്ന​ത്.​ ​കോ​ഴി​യും​ ​താ​റാ​വും​ ​ട​ർ​ക്കി​യു​മൊ​ക്കെ​ ​വേ​റെ.​ ​ഇ​വ​യ്‌​ക്കാ​യി​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​അ​ത്യാ​ധു​നി​ക​ ​ഫാ​മു​മൊ​രു​ക്കി. ഭ​ർ​ത്താ​വ് ​പു​ത്ത​ൻ​കു​ളം​ ​ഷാ​ജി​ക്ക് 18​ ​ആ​ന​ക​ളു​ണ്ട്.​ ​ഷാ​ജി​യു​ടെ​ ​അ​ച്ഛ​ൻ​ ​വി​ശ്വം​ഭ​ര​നും​ ​ആ​ന​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ഇത്തവണത്തെ മി​ക​ച്ച​ ​വ​നി​താ​ ​ക​ർ​ഷ​ക​യ്‌​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്‌​കാ​ര​വും​ ​ഈ​ 54​കാ​രി​യെ​ ​തേ​ടി​യെ​ത്തി​യി​രു​ന്നു.​ ​ആ​ന​ക​ളെ​ ​ഇ​ഷ്‌​ട​മാ​ണെ​ങ്കി​ലും​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ലേ​ ​പ​ശു​വി​നോ​ടും​ ​ആ​ടി​നോ​ടു​മാ​യി​രു​ന്നു​ ​പ്ര​മീ​ള​യ്ക്ക് ​വാ​ത്സ​ല്യം.​ ​ത​ങ്ങ​ൾ​ക്കൊ​പ്പം​ ​ക​ഷ്ട​പ്പെ​ടു​ന്ന​ ​ഗൃ​ഹ​നാ​ഥ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​അ​ദ്ഭു​ത​മാ​ണ്. ഫാ​മി​ൽ​ 12​ ​തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.​ ​പ​ക്ഷേ​ ​പു​ല​ർ​ച്ചെ​ ​നാ​ലി​ന് ​പ്ര​മീ​ള​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക​രി​കി​ലെ​ത്തും.​ ​അ​വ​യെ​ ​കു​ളി​പ്പി​ച്ച്,​ ​പ​രി​സ​രം​ ​വൃ​ത്തി​യാ​ക്കി,​ ​ആ​ഹാ​രം​ ​ന​ൽ​കും.​ ​വീ​ട്ടി​ലെ​ ​തി​ര​ക്കു​ ​ക​ഴി​ഞ്ഞ് ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​വീ​ണ്ടും​ ​തൊ​ഴു​ത്തി​ലെ​ത്തും.

 ദിവസവും 700 ലിറ്റർ പാൽ

ദി​വ​സ​വും​ 700​ ​ലി​റ്റ​ർ​ ​പാ​ൽ​ ​കി​ട്ടും.​ ​എ​ച്ച്.​എ​ഫ് ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​പ​ശു​ക്ക​ളു​ടെ​യും​ ​ജേ​ഴ്സി​പ്പ​ശു​ക്ക​ളു​ടെ​യും​ ​പാ​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​മ്പോ​ൾ​ ​കൊ​ഴു​പ്പും​ ​ഗു​ണ​വും​ ​ഒ​ന്നു​പോ​ലെ​യാ​കും.​ ​ആ​കെ​യു​ള്ള​തി​ൽ​ ​പ​കു​തി​ ​പ​ശു​ക്ക​ളു​ടെ​ ​ക​റ​വ​ ​തു​ട​രു​മ്പോ​ൾ​ ​ശേ​ഷി​ച്ച​വ​യെ​ബീ​ജ​സ​ങ്ക​ല​നം​ ​ന​ട​ത്തി​ ​ഗ​ർ​ഭി​ണി​യാ​ക്കും.​ ​ഏ​ത് ​സീ​സ​ണി​ലും​ ​ഇ​വി​ടെ​ ​പാ​ൽ​ ​സു​ല​ഭം.​ ​പ​ശു​വും​ ​ആ​ടു​മൊ​ക്കെ​ ​പ്ര​സ​വി​ക്കു​മ്പോ​ൾ​ ​ഊ​ണും​ ​ഉ​റ​ക്ക​വു​മു​പേ​ക്ഷി​ച്ച് ​പ്ര​മീ​ള​ ​അ​ടു​ത്തു​ണ്ടാ​കും.​ ​ചാ​ണ​ക​വും​ ​ഉ​ണ​ക്കി​ ​വി​ൽ​ക്കും.​ ​ഫാ​മി​ൽ​ ​പ്ര​സ​വി​ക്കു​ന്ന​ ​പ​ശു​ക്ക​ളു​ടെ​യും​ ​ആ​ടു​ക​ളു​ടെ​യും​ ​കി​ടാ​രി​ക​ളാ​യാ​ണ് ​വ​ള​ർ​ത്തു​ക.​ ​പ്ര​മീ​ള​യ്ക്ക് ​പ്രോ​ത്സാ​ഹ​ന​മേ​കി​ ​മ​ക്ക​ൾ​ ​ഡോ.​ ​ബി​ൻ​സി​യും​ ​കാ​വേ​രി​യു​മു​ണ്ട് ​(​ഷാ​ർ​ജ​).

'മൃഗപരിപാലനം ഇഷ്ടമാണ്. സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ ഇരട്ടിസന്തോഷം".

- പ്രമീള ഷാജി