ഐക്യദാർഢ്യ പ്രകടനവും വിശദീകരണവും

Monday 23 February 2026 12:10 AM IST

കൊല്ലം: പശ്ചിമബംഗാൾ ജീവനക്കാരുടെ കേസിൽ,ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്ന് സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി പെൻഷൻ കൂട്ടായ്മ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യദിനം ആചരിച്ചു. കമ്മീഷനുകൾ,കരാറുകൾ എന്നിവയിലൂടെ ബോർഡിലെ ജീവനക്കാരും പെൻഷൻകാരും ആർജിച്ചെടുത്തിട്ടുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെയുള്ള നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രകടനവും വിശദീകരണയോഗവും കെ.എസ്.ഇ.ബി പെൻഷൻ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം ചെയ്തു. സർക്കാരിൽ കൊടുത്ത ഡി.എ ബോർഡ് ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിക്കുന്ന സർക്കാർ നിലപാടിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.അനിൽകുമാർ,സംസ്ഥാന സെക്രട്ടറി സി.കാർത്തികേയൻ,ജില്ല പ്രസിഡന്റ് എസ്. രാജേന്ദ്രൻ,ജില്ലാസെക്രട്ടറി കെ.ബി.ബാബുക്കുട്ടൻ പിള്ള,പി.ബാലചന്ദ്രൻ,ഡി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.