മാതൃ ഭാഷാ ദിനാഘോഷം
Monday 23 February 2026 12:11 AM IST
കൊല്ലം: ഭാഷാ വൈവിദ്ധ്യസംരക്ഷണം, സാംസ്കാരിക പൈതൃകം തുടങ്ങിയവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് എൻ.ജെ.പി.എം സ്കൂളിൽ അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം ആഘോഷിച്ചു. സാഹിത്യകാരി എസ്. സിന്ധു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സജി പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.ക്ലാസ് തലത്തിൽ കുരുന്നു ലേഖകർ തയ്യാറാക്കിയ കുട്ടിപ്പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. ഹെഡ് മിസ്ട്രെസ് സിനിജോൺ,പി.ടി.എ വൈസ് പ്രസിഡന്റ് വി.അരുൺകുമാർ,മാതൃ സമിതി പ്രസിഡന്റ് അശ്വതി അശോക്,വൈസ് പ്രസിഡന്റ് ശ്രീജാ ബോസ്,സ്റ്റാഫ് സെക്രട്ടറി പി.എസ്. സുപ്രഭ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.