ഡിസ്‌പെൻസറികൾ തുടങ്ങാൻ അനുമതി വേണം: എൻ.കെ. പ്രേമചന്ദ്രൻ എം.പി
Monday 23 February 2026 12:12 AM IST
കൊല്ലം: കേരളത്തിന് അനുവദിച്ച ഇ.എസ്.ഐ ഡിസ്‌പെൻസറികൾ തുടങ്ങുന്നതിനുള്ള അനുമതി പിൻവലിച്ച ഉത്തരവ് റദ്ദ് ചെയ്ത് ഡിസ്‌പെൻസറികൾ തുടങ്ങാൻ അനുമതി നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി മൻസുഖ് മണ്ഡാവ്യയോട് ആവശ്യപ്പെട്ടു. കേരളത്തിന് ഇ.എസ്.ഐ ഡിസ്‌പെൻസറി അനുവദിച്ചു കൊണ്ട് ഇ.എസ്.ഐ കോർപ്പറേഷൻ തത്വത്തിൽ അംഗീകാരം നൽകിയിട്ട് മൂന്ന് വർഷം പിന്നിട്ടു. ഇതുവരെ ആരംഭിക്കാൻ കഴിയാത്ത ഡിസ്‌പെൻസറികൾ ആരംഭിക്കേണ്ടതില്ലെന്ന പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് അനുവദിച്ച ഇ.എസ്.ഐ ഡിസ്‌പെൻസറികൾക്ക് അംഗീകാരം ഇ.എസ്.ഐ കോർപ്പറേഷൻ പിൻവലിച്ചത്. ഇ.എസ്.ഐ ഡിസ്‌പെൻസറി ആരംഭിക്കാതിരുന്നാൽ അത് തൊഴിലാളികളെ ബാധിക്കുമെന്നും ഉത്തരവ് പിൻവലിച്ച് അനുമതി നൽകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.