തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകൾ

Monday 23 February 2026 12:14 AM IST

കൊല്ലം: ഹൈസ്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിലുള്ള ബി.എസ്.എസ് ജില്ലാ സെന്ററിൽ വിവിധ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.

ഡ്രസ്മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്,കട്ടിംഗ് ആൻഡ് ടൈലറിംഗ്,വിവിധതരം എംബ്രോയ്‌ഡറികൾ,ഫാബ്രിക്ക് പെയിന്റിംഗ്,ഫ്ലവർ ടെക്നോളജി ആൻഡ് ഹാന്റി ക്രാഫ്റ്റ് എന്നീ തൊഴിൽ അധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഈ മാസം 28 നകം ലഭിച്ചിരിക്കണം. അപേക്ഷാഫോമും പ്രോസ്പക്ടസും പ്രോഗ്രാം ഓഫീസർ,ഭാരത് സേവക്ക് സമാജ്,ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്,കൊല്ലം -13 (ഫോൺ 0474 2797478,94971 30290, 9495195380) എന്ന വിലാസത്തിൽ ലഭ്യമാണ്.