തിരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി

Monday 23 February 2026 2:18 AM IST
ബി.ജെ.പി. തിരുവല്ലയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ മണ്ഡലത്തിലെ ബൂത്ത് തലം മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി ശില്പശാല നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. പ്രതാപചന്ദ്രവർമ്മ, എൻ.ഹരി, മധു പരുമല, നരേഷ് കുമാർ, രാധാകൃഷ്ണമേനോൻ, വിനോദ് തിരുമലപുരം, മുരുകേഷ് കെ ബി, സുരേഷ് ഓടയ്ക്കൽ, രാജേഷ് കൃഷ്ണ, റ്റിറ്റു തോമസ്, സന്തോഷ് ചാത്തങ്കരി, ശ്യാം ചാത്തമല, ശ്യാം മണിപ്പുഴ, അനിൽ നെടുമ്പള്ളി, അനോജ്, തോമസ് കരിക്കിനേത്ത് എന്നിവർ സംസാരിച്ചു.