ഹരിപ്പാട്ട് ഉത്സവത്തിടെ തോക്കുമായി യുവാക്കളുടെ ഏറ്റുമുട്ടൽ

Monday 23 February 2026 12:35 AM IST

ഹരിപ്പാട്: കാർത്തികപ്പള്ളിക്ക് സമീപം വലിയകുളങ്ങരയിൽ അശ്വതി ഉത്സവത്തിന്റെ ഒരുക്കങ്ങൾക്കിടെ ശനിയാഴ്ച അർദ്ധരാത്രി യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. റിവോൾവർ പ്രയോഗത്തെച്ചൊല്ലിയുണ്ടായ കൂട്ടയടിയിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ തൃക്കുന്നപ്പുഴ തുലാം പറമ്പ് രാഗം വീട്ടിൽ വിഷ്ണുവിനെ (33) പരുമലയിലെ സ്വകാര്യ ആശുപത്രിയിലും സജിനെന്ന യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുളിക്കീഴ് ഭാഗത്തെ ബാറിൽ ശനിയാഴ്ച രാത്രി യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണം.