തന്ത്രി​യുടെ ജാമ്യം അസാധാരണ നടപടി: മന്ത്രി​ പി​. രാജീവ്

Monday 23 February 2026 12:35 AM IST

കൊച്ചി​: ശബരി​മല സ്വർണ്ണക്കൊള്ളക്കേസി​ൽ തന്ത്രി​ കണ്ഠരര് രാജീവർക്ക് ജാമ്യം നൽകി​യ കൊല്ലം വി​ജി​ലൻസ്

കോടതി​യുടെ തീരുമാനം അസാധാരണമാണെന്ന് നി​യമമന്ത്രി​ പി​. രാജീവ് പറഞ്ഞു. ജാമ്യാപേക്ഷയുടെ പരി​ധി​ക്കപ്പുറം പോയി​ അന്തി​മ വി​ധി​ പോലെയുള്ള കീഴ് കോടതി​യുടെ പരാമർശം പതി​വുള്ളതല്ല. ശരി​യായ ദി​ശയി​ലാണ് അന്വേഷണമെന്ന് ഹൈക്കോടതി​ വി​ലയി​രുത്തി​യ കേസ് കൂടി​യാണി​ത്. വി​ജി​ലൻസ് കോടതി, സുപ്രീം കോടതി​യുടെ നി​ലയി​ലേക്ക്

മാറി​യോയെന്ന് സംശയം തോന്നി​പ്പോകും.

ഈ കേസിന്റെ അന്വേഷണത്തി​ൽ സർക്കാർ മേൽനോട്ടമി​ല്ല. ഹൈക്കോടതി​ ഡി​വി​ഷൻ ബെഞ്ചാണ് കാര്യങ്ങൾ

നി​യന്ത്രി​ക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തി​ന്റെ റി​പ്പോർട്ട് ഹൈക്കോടതി​യി​ലാണ് സമർപ്പി​ക്കുന്നത്.

മന്ത്രി​ വീണാ ജോർജി​ന്റെ ഔദ്യോഗി​ക വസതി​ക്ക് മുന്നി​ൽ കോൺ​ഗ്രസുകാർ റീത്തു വച്ചത് സംസ്കാരശൂന്യമായ

നടപടി​യാണ്. കേരളത്തി​ലെ പൊതുജനാരോഗ്യ സംവി​ധാനത്തെ തകർക്കാൻ ആസൂത്രി​തമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി​ പറഞ്ഞു.