മദ്യത്തിന് പേരിടൽ: കോടതി റിപ്പോർട്ട് തേടി

Monday 23 February 2026 2:38 AM IST

തിരുവനന്തപുരം: മലബാർ ഡിസ്റ്റിലറീസിൽ നിന്ന് സർക്കാർ പുറത്തിറക്കുന്ന മദ്യത്തിന് പേരിട്ടതുമായി ബന്ധപ്പെട്ട ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി. മ്യൂസിയം എസ്.എച്ച്.ഒ ബുധനാഴ്ചയ്ക്ക് മുമ്പ് റിപ്പോർട്ട് നൽകണം. ഹൈക്കോടതി സ്റ്റേ നിലനിൽക്കേ മദ്യത്തിന് പേരിട്ടത് ചൂണ്ടിക്കാട്ടി എം.എം.സഞ്ജീവ് കുമാറാണ് കോടതിയെ സമീപിച്ചത്. ലൈസൻസ് ഇല്ലാത്ത മദ്യത്തിന്റെ ഉത്പാദനം വ്യാജമദ്യ നിർമ്മാണമായി കണക്കാക്കണമെന്നും ഹർജിക്കാരൻ വാദിക്കുന്നു. മദ്യത്തിന് 'മിന്നൽ മാജിക്ക്' എന്നപേര് കഴി‌ഞ്ഞ ദിവസം എക്‌സൈസ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. സർക്കാർ നടപടിക്കെതിരെ കോടതിയിൽ ഹർജി നൽകിയ സഞ്ജീവ് കുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹവും നടത്തുന്നുണ്ട്.