കണ്ണനല്ലൂരിൽ ഭീഷണിയായി ഭിക്ഷാടകസംഘങ്ങൾ
കൊല്ലം: കണ്ണനല്ലൂരിൽ ഭിക്ഷാടനമാറിയകളുടെ ആക്രമണം പതിവായതോടെ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് ജനം. മാസങ്ങളായി കണ്ണനല്ലൂർ ടൗൺ കേന്ദ്രീകരിച്ചുള്ള ഭിക്ഷാടനമാഫിയകളുടെ അനിയന്ത്രിതമായ സാനിദ്ധ്യം ഗുരിതര സാമൂഹിക-സുരക്ഷാ പ്രശ്നമാണ് ഉണ്ടാക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. അന്യസംസ്ഥാനക്കാരയ സ്ത്രീകളും കൈക്കുഞ്ഞുങ്ങളും പുരുഷന്മാരുമടങ്ങിയ സംഘം രാത്രികാലങ്ങളിൽ കടത്തിണ്ണകളും പൊതുസ്ഥലങ്ങളും താവളമാക്കുകയാണ്. രാത്രികാലങ്ങളിൽ ഇവർതമ്മിലുണ്ടാകുന്ന അക്രമണത്തിൽ സംഘത്തിലെ ഒരാൾക്ക് കഴുത്തിൽ മുറിവേറ്റിരുന്നു. രക്തസ്രാവത്തെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും ആംബുലൻസിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് വളരെ ശ്രമപ്പെട്ടാണ് സ്ഥിതി നിയന്ത്രണത്തിലാക്കിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നാട്ടുകാർ ആരോപിച്ചു.