16 വയസുവരെ ഫോൺ നിരോധനം: ആലോചനയിലെന്ന് സിദ്ധരാമയ്യ

Monday 23 February 2026 1:13 AM IST

ബംഗളൂരു: കർണാടകയിൽ 16 വയസിനുതാഴെയുള്ളവരിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നത് പരിഗണനയിലെന്ന്

മുഖ്യമന്ത്രി സിദ്ധരാമയ്യ. കുട്ടികളിൽ സമൂഹ മാദ്ധ്യമങ്ങളോടുള്ള ആസക്തി വർദ്ധിച്ചുവരുന്നതിന്റെ ആശങ്കകൾ നിരോധനം പരിഗണനയിലെടുത്തത്. നിർദ്ദേശം ചർച്ചയിലാണെന്നും ക്യാമ്പസുകളിൽ പ്രായപൂർത്തിയാകാത്തവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമോ എന്നതിനെക്കുറിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളുടെ വൈസ് ചാൻസലർമാരിൽ നിന്ന് അഭിപ്രായം തേടിയതായും മുഖ്യമന്ത്രിസിദ്ധരാമയ്യപറഞ്ഞു

മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നീക്കം.