പ്രതിഷേധ യോഗം
Monday 23 February 2026 1:54 AM IST
മലപ്പുറം:പാലക്കാട്ട് മദ്യ കമ്പനി ഉദ്ഘാടനത്തിനെതിരെ പ്രതിഷേധിച്ച മദ്യനിരോധന സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമിതിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഉമർ മഞ്ചേരി ഉദ്ഘാടനം ചെയ്തു.ഫസൽ തിരൂർക്കാട്, ആമിന പട്ടർകടവ്, സുനിത ചെട്ടിപ്പടി, സലാം മഞ്ചേരി എന്നിവർ സംസാരിച്ചു. സത്യപാൽ മഞ്ചേരി, അലവിക്കുട്ടി നെല്ലിപറമ്പ് ,ആമിന ഉമ്മത്തൂർ, സലാം പട്ടർകടവ് എന്നിവർ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.