വീറോടെ വിൻഡീസ്,​ സ്വാഭിമാനം സിംബാ‌ബ്‌വെ

Monday 23 February 2026 7:07 AM IST

മുംബയ്: ട്വന്റി-20 ലോകകപ്പിൽ ഇന്ന് നടക്കുന്ന സൂപ്പർ 8 പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും ഇത്തവണത്തെ കറുത്ത കുതിരകളായ സിംബാ‌ബ്‌വെയും തമ്മിൽ ഏറ്റുമുട്ടും. മുംബയ്‌യിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. വെസ്റ്റൻഡീസ് ഗ്രൂപ്പ് സിയിലേയും സാക്ഷാൽ ഓസ്ട്രേലിയയേയും ശ്രീലങ്കയേയും വീഴ്‌ത്തിയ സിംബാബ്‌വെ ഗ്രൂപ്പ് ബിയിലെയും ചാമ്പ്യന്മാരായി തോൽവി അറിയാതെയാണ് സൂപ്പർ എട്ടിൽ എത്തിയത്.

ലൈവ്

സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട് ‌സ്റ്റാറിലും