പടക്കക്കട ഗുദ ഹവ!

Monday 23 February 2026 7:12 AM IST

ട്വന്റി-20 ലോകകപ്പ് : ഇന്ത്യദക്ഷിണാഫ്രിക്കയോട് തോറ്റു

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ർ​ ​എ​ട്ടി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് ​വ​മ്പ​ൻ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​ ​ഇ​ന്ത്യ.​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​വേ​ദി​യാ​യ​ ​മ​ത്സ​ര​ത്തി​ൽ​ 76​ ​റ​ൺ​സി​നാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​തോ​ൽ​വി.ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 187​ ​റ​ൺ​സ് ​നേ​ടി​ ​. മ​റുപ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ 18.5​ ​ഓ​വ​റി​ൽ​ 111​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി. ക​ഴി​ഞ്ഞ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നേ​റ്റ​ ​തോ​ൽ​വി​ക്കു​ള്ള​ ​പ​ക​രം​ ​വീ​ട്ട​ൽ​ ​കൂ​ടി​യാ​യി​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​ഈ​ ​ജ​യം.

ചേ​സ് ​ചീ​റ്റി ടൂ​ർ​ണ​മെ​ന്റി​ൽ​ ​ആ​ദ്യ​മാ​യി​ ​ചേ​സ് ​ചെ​യ്‌​ത​ ​മ​ത്സ​ര​ത്തി​ൽ വമ്പനടിക്കാരുടെ കൂടാരമായ​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റിം​ഗ് ​നി​ര​ ​ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.​ ​ശി​വം​ ​ദു​ബെ​യു​ടെ​ ​(37​ ​പ​ന്തി​ൽ​ 42​ ​)​ ​ചെ​റു​ത്ത് ​നി​ല്പി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ന്ത്യ​ 100​ ​പോ​ലും​ ​ക​ട​ക്കി​ല്ലാ​യി​രു​ന്നു.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കാ​യി​ ​ജാ​ൻ​സ​ൺ​ ​നാ​ലും​ ​മ​ഹാ​രാ​ജ് ​മൂ​ന്നും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്‌​ത്തി. ന്യൂ​ബോ​ളെ​ടു​ത്ത​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​നാ​യ​ക​ൻ​ ​എ​യ്‌​ഡ​ൻ​ ​മ​ർ​ക്രം​ ​ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ത​ന്നെ​ സ്ഥിരം വെടിക്കെട്ടുകാരൻ ഇ​ഷാ​ൻ​ ​കി​ഷ​നെ​ ​(0​)​ ​ഡ​ക്കാ​ക്കി​ ​മ​ട​ക്കി.​ ​റ​യാ​ൻ​ ​റി​ക്ക​ൽ​റ്റ​ണാ​യി​രു​ന്നു​ ​ക്യാ​ച്ചെ​ടു​ത്ത​ത്.​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​ ​ലോ​ക​ക​പ്പി​ൽ​ ​(12​ ​പ​ന്തി​ൽ​ 15​)​ ​ആ​ദ്യ​മാ​യി​ ​റ​ൺ​സ് ​ക​ണ്ടെ​ത്തി​യെ​ങ്കി​ലും​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ജാ​ൻ​സ​ൺ​ ​മ​ട​ക്കി.​ ​തി​ല​ക് ​വ​ർ​മ്മ​ ​(1​),​ ​ക്യാ​പ്‌​ട​ൻ​ ​സൂ​ര്യ​കു​മാ​ർ​ ​(18​),​സു​ന്ദ​ർ​ ​(11​),​ഹാ​ർ​ദി​ക് ​(18​),​റി​ങ്കു​ ​(0​)​ ​എ​ന്നി​വ​ർ​ക്കൊ​ന്നും​ ​നി​ല​യു​റ​പ്പി​ക്കാ​നാ​യി​ല്ല.

മി​ല്ല​ർ​ ​കി​ല്ല​ർ ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 20​/3​ ​എ​ന്ന​നി​ല​യി​ലാ​യി​രു​ന്ന​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​ഡേ​വി​ഡ് ​മി​ല്ല​റു​ടെ​ ​(​ 35​ ​പ​ന്തി​ൽ​ 63​)​​​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യും​ ​ഡെ​വാ​ൾ​ഡ് ​ബ്രെ​വി​സ് ​(29​ ​പ​ന്തി​ൽ​ 45​)​​,​​​ ​ട്രി​സ്റ്റ​ൻ​ ​സ്റ്റ​‌​ബ്‌​സ് ​(​പു​റ​ത്താ​കാ​തെ​ 24​ ​പ​ന്തി​ൽ​ 44​)​​​ ​എ​ന്നി​വ​രു​ടെ​ ​വെ​ടി​ക്കെ​ട്ടു​ക​ളു​മാ​ണ് ​മി​ക​ച്ച​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്. ടോ​സ് ​നേ​ടി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ബാ​റ്രിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ര​ണ്ടാം​ ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​ജ​സ്പ്രീ​ത് ​ബും​റ​ ​ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്കി​നെ​ ​(6​)​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​ ​ഇ​ന്ത്യ​യ്ക്ക് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​പി​ന്നാ​ലെ​ ​മ​ർ​ക്ര​ത്തെ​ ​(4​)​ ​അ​ർ​ഷ്ദീ​പ് ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യു​ടെ​ ​കൈ​യി​ലും​ ​റ​യാ​ൻ​ ​റി​ക്ക​ൽ​റ്ര​ണെ​ (7)​ ​ബും​റ​ ​ദു​ബെ​യു​ടെ​ ​കൈ​യി​ലും​ ​എ​ത്തി​ച്ച​തോ​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​പ്ര​തി​രോ​ധ​ത്തി​ലാ​യി.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​മി​ല്ല​റും​ ​ബ്രെ​വി​സും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​ബൗ​ളിം​ഗി​നെ​ ​സ​മ​ർ​ത്ഥ​മാ​യി​ ​നേ​രി​ട്ട​ ​ഇ​രു​വ​രും​ ​റ​ൺ​റേ​റ്റ് ​താ​ഴാ​തെ​ ​ടീം​ ​സ്കോ​ർ​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​യി.​ നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 51​ ​പ​ന്തി​ൽ​ 97​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ടീം​ ​സ്കോ​ർ​ 117​ൽ​ ​വ​ച്ച് ​ബ്രെ​വി​സി​നെ​ ​പു​റ​ത്ത​ാ ക്കി​ ​ദു​ബെ കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ു.​ ​ അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ ​മി​ല്ല​ർ​ ​സ്റ്റ​ബ്‌​സി​നൊ​പ്പം​ ​അ​ഞ്ചാം​ ​വി​ക്ക​റ്രി​ൽ​ 21​ ​പ​ന്തി​ൽ​ 35​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടും​ ​ഉ​ണ്ടാ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​ക്രീ​സ് ​വി​ട്ട​ത്.​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ക്കാ​യി​രു​ന്നു​ ​വി​ക്ക​റ്റ്.​ ​മാ​ർ​ക്കോ​ ​ജാ​ൻ​സ​ണും​ ​(2​),​ ​കോ​ർ​ബി​ൻ​ ​ബോ​ഷി​നും​ ​(5​)​ ​തി​ള​ങ്ങാ​നാ​യി​ല്ല.​ ​ഹാ​ർ​ദി​ക്കി​നെ​തി​രെ​ ​അ​വ​സാ​ന​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​പ​ന്തു​ക​ൾ​ ​സി​ക്‌​സ​ടി​ച്ചാ​ണ് ​സ്റ്റ​ബ്‌​സ് ​ഇ​ന്നിം​ഗ്‌​സ് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ബും​റ​ ​മൂ​ന്നും​ ​അ​ർ​ഷ്‌​ദീ​പ് ​ര​ണ്ടും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്‌​ത്തി.

മാ​റ്റ​മി​ല്ലാ​തെ നെ​ത​ർ​ലാ​ൻ​ഡ്‌​സി​നെ​തി​രെ​ ​ഇ​റ​ങ്ങി​യ​ ​അ​തേ​ ​ടീം​ ​ത​ന്നെ​യാ​ണ് ​ഇ​ന്ന​ലെ​യും​ ​ടീം​ ​ഇ​ന്ത്യ​ക്കാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ടീ​മി​ൽ​ ​സൂ​പ്പ​ർ​ ​പേ​സ​ർ​ ​ലു​ങ്കി​ ​എ​ൻ​ഗി​ഡി​ ​തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ​ ​നോ​ർ​ക്യ​ ​പു​റ​ത്താ​യി.