ഹാർദ്ദിക് പാണ്ഡ്യ ഔട്ടായപ്പോൾ കയ്യടിച്ച് കാമുകി; വീഡിയോ പുറത്ത്, വ്യാപക വിമർശനം

Monday 23 February 2026 12:53 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ർ​ ​എ​ട്ടി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്കയുമായുള്ള മത്സരത്തിൽ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.​ അ​ഹ​മ്മ​ദാ​ബാ​ദ് ​വേ​ദി​യാ​യ​ ​മ​ത്സ​ര​ത്തി​ൽ​ 76​ ​റ​ൺ​സി​നാ​യിരുന്നു ​ഇ​ന്ത്യ​യു​ടെ​ ​തോ​ൽ​വി. ഇതിനിടെ ഇന്നലെത്തെ കളിയിൽ കാണികളിൽ ഒരാളായിരുന്ന ഹാർദ്ദിക് പാണ്ഡ്യയുടെ കാമുകി മഹിക ശർമ്മ ചർച്ചാവിഷയമാവുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഹാർദ്ദിക്കിന് 17 ബോളിൽ 18 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ഹാർദ്ദിക്ക് ഔട്ട്‌ ആയപ്പോൾ കാമുകി കയ്യടിച്ചതാണ് ചർച്ചയാകുന്നത്.

സിക്‌സർ ലക്ഷ്യമിട്ട് ഹാർദ്ദിക് പറത്തിയ ബോൾ ദക്ഷിണാഫ്രിക്കയുടെ ത്രിസ്റ്റൻ സ്റ്റബ്‌സിന്റെ കൈകളിലേക്കാണ് വീണത്. ഈ സമയത്ത് മഹിക കയ്യടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഹാർദ്ദിക്കിന്റെ കാമുകിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് പലരും പരിഹസിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥമാണോ എഡിറ്റ് ചെയ്തതാണോയെന്നത് വ്യക്തമല്ല.