ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയോഗിച്ച് സർക്കാർ; മുൻ ചീഫ് സെക്രട്ടറി വിപി ജോയ് ചെയർമാൻ
Monday 23 February 2026 3:18 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കമ്മിഷനെ നിയോഗിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി വിപി ജോയ് ചെയർമാനായ കമ്മിഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കണം. സംസ്ഥാന ബഡ്ജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. കമ്മിഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് അംഗങ്ങൾ. കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടനിറങ്ങും.