റസിഡൻസ് അസോ. ഇഫ്താർ സംഗമം

Tuesday 24 February 2026 12:57 AM IST
ചെറിയകുമ്പളം റസിഡൻസ് അസോസിയേഷൻ ഇഫ്ത്താർ സംഗമം വാർഡ് മെമ്പർ ഉബൈദ് വാഴയിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ചെറിയകുമ്പളം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ ഉബൈദ് വാഴയിൽ ഉദ്ഘാടനം ചെയ്തു. വി. സൂപ്പി റംസാൻ സന്ദേശം നൽകി. സഹജീവികളോട് സ്നേഹം കരുണ എന്നിവയുണ്ടാവാൻ മനുഷ്യന് റംസാനിലൂടെ കഴിയുമെന്നും അതിന് ഇഫ്താർ സംഗമങ്ങൾ പ്രചോദനമാവണമെന്നും അദ്ദേഹം പറഞ്ഞു. പൊതു കൂട്ടായ്മകളുടെ നോമ്പുതുറ പ്രോൽസാഹിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു. ടി.കെ. ജമാൽ, ലിനീഷ് കുമ്പളം, കെ.സതീഷ് ബാബു, എസ്.എൻ.ഷാനവാസ്, ടി. രാജേഷ്, കെ.എസ്. റഹീന അലി, കെ.വി.ഷഹർബാനു എന്നിവർ പ്രസംഗിച്ചു. അജ്നാസ് കൊയപ്ര സ്വാഗതവും സി.എം. ഖാലിദ് നന്ദിയും പറഞ്ഞു. കെ.പി. അബ്ദുൽ മജീദ്, ഇ.കെ.ബിജു, യൂനുസ് , ഹിന്ദ് കാവിൽ, സറീന.വി.എം എന്നിവർ നേതൃത്വം നൽകി.