ലൈഫ്‌ കോളനി കുടിവെള്ള പദ്ധതി

Tuesday 24 February 2026 12:06 AM IST
s

മമ്പാട്: ഗ്രാമ പഞ്ചായത്ത് ഓടായിക്കൽ വാർഡിൽ വണ്ടൂർ ബ്ലോക്ക് (2024 - 25, 2025-26) പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത് ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ അഞ്ച് ലക്ഷവും ഉൾപ്പെടുത്തി കിഴക്കേതല ലൈഫ്‌കോളനി കുടിവെള്ള പദ്ധതി പ്രസിഡന്റ് ഷമീന കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുബീന കടവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് നിഷാദ് പാലോളി,​ രജിഷ് ഊട്ടുപുറത്ത്,​ രാജേഷ് വീട്ടിക്കുന്ന്, മുൻ വാർഡ് അംഗം മേഴ്സി ബെന്നി, യു.ഗോപാലൻ,​ ബെന്നി തോമസ്,​ റോബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.