പോഷ് ആക്ട് ഏകദിന സെമിനാർ സംഘടിപ്പിച്ചു

Tuesday 24 February 2026 12:10 AM IST
d

മലപ്പുറം: ജില്ലാ വനിത,​ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ സങ്കൽപ്പ് സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ സഹകരണത്തോടെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ , തടയൽ, നിരോധനം, പരിഹാരമാർഗ്ഗങ്ങൾ എന്നീ വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ടി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് കെ. ഷീബ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.എൻ. ധന്യ, സീനിയർ സൂപ്രണ്ട് ടി.ടി. സുനിൽകുമാർ , ജൂനിയർ സൂപ്രണ്ട് ടി.ടി. ഫൈസൽ ,ജില്ലാ സങ്കൽപ്പ് കോഓർഡിനേറ്റർ വി.അഞ്ജു , കെ.ജിജി , ടി.വി. മുംതാസ് എന്നിവർ പ്രസംഗിച്ചു. ഫിയോ ഫൗണ്ടേഷൻ കുണ്ടിൽ സുഹൈൽ, എ. അതുൽ കുമാർ എന്നിവർ വിഷയാവതരണം നടത്തി.