സ്കൂൾ നൂറാം വാർഷികം: പൂർവ വിദ്യാർത്ഥി സംഗമം

Tuesday 24 February 2026 12:12 AM IST
പറമ്പത്ത് കാവ് എ.എം.എൽ.പി സ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.എ.ഖാദർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി : പറമ്പത്തുകാവ് എ. എം.എൽ. പി സ്കൂൾ നൂറാം വാർഷികത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.കെ.എ ഖാദർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലറും സ്വാഗത സംഘം ചെയർപേഴ്സണുമായ ഹൈറുന്നിസ നാസർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ ആരംഭിച്ച സ്പീക്കേഴ്സ് സോൺ കമ്മ്യൂണിക്കേഷൻ പ്രോഗ്രം ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ആയിഷ ഷഹനിദ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ യു.കെ അബൂബക്കർ ,സ്കൂൾ മാനേജർ കെ.എ. റഹിം,പ്രധാനാദ്ധ്യാപിക സി.കെ. സുലൈഖ, കെ.കെ. റംല, പി.ടി.എ പ്രസിഡന്റ് ഇ.ടി. അഷ്‌റഫ്‌, പി മുഹമ്മദ്‌, കെ.പി. അബ്ദുസമദ്, പ്രൊഫ. കൊടുവള്ളി അബ്ദുൽ ഖാദർ, കോതൂർ മുഹമ്മദ്‌, എ.കെ ഖാദർ, സി.കെ ജലീൽ, ആർ.വി അബ്ദുൽ റഷീദ്, കെ.പി ഷാഫി എന്നിവർ പ്രസംഗിച്ചു.