ആറാട്ട് മഹോത്സവം കൊടിയേറി

Tuesday 24 February 2026 12:25 AM IST
ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ എട്ട് ദിവസം നീളുന്ന ആറാട്ട് മഹോത്സവത്തിന് കൊടിയേറുന്നു1

മേപ്പയ്യൂർ: ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. മേൽശാന്തി മൊളേരി ഇല്ലം സന്ദീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തജന സംഗമം നിഷാറാണി പയ്യോളി ഉദ്ഘാടനം ചെയ്തു. എൻ.പി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. . ക്ഷേത്ര വനിതാ സമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, കളരിപ്പയറ്റ് പ്രദർശനം, സാംസ്കാരിക സദസ് , ആദരിക്കൽ

, തായമ്പക, കോമരം കൂടിയ വിളക്ക്, ഗാനവിരുന്ന് , ഗ്രാമോത്സവം, മെഗാ മെഡിക്കൽ ക്യാമ്പ് , അക്ഷരശ്ലോക സദസ്, പ്രസാദ ഊട്ട്, കളമെഴുത്തുംപാട്ടും , ഇളനീർ വെപ്പ്, തിരുവായുധം എഴുന്നള്ളത്ത്, താലപ്പൊലി, കുളിച്ചാറാട്ട്, രുധിരക്കോലം,

നാടൻ കലാമേള എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും മാർച്ച് ഒന്നിന് മഹോത്സവം സമാപിക്കും. എൻ.പി പ്രശാന്ത് കുമാർ ചെയർമാനും വിജീഷ് കവിതാലയം ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.