മദ്യനിരോധനം
Tuesday 24 February 2026 1:47 AM IST
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരം ആഘോഷങ്ങളോടനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി ഒറ്റപ്പാലം നഗരസഭയിലും ലക്കിടി പേരൂർ, അനങ്ങനടി, അമ്പലപ്പാറ, മങ്കര പഞ്ചായത്തുകളിലും മാർച്ച് രണ്ടിന് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിലെ മദ്യശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവ അന്നേ ദിവസം രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ അടച്ചിടണം. ഉത്തരവ് ലംഘിക്കുന്ന ലൈസൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്കും പൊലീസിനും നിർദ്ദേശം നൽകി.