പി.എസ്.സി പ്രായോഗിക പരീക്ഷ

Tuesday 24 February 2026 12:00 AM IST

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 427/2024, 544/2024എസ്.സി.സി.സി.) തസ്തികയിലേക്ക് മാർച്ച് 3 മുതൽ 13 വരെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഹെവി വാഹന ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ നടത്തും. പ്രായോഗിക പരീക്ഷയിൽ യോഗ്യരാകുന്നവർക്ക് അതേ ദിവസം അതത് മേഖലാ ഓഫീസുകളിൽ വച്ച് പ്രമാണപരിശോധന നടത്തും.

സർക്കാർ ഉടമസ്ഥതയിലുളള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി) (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 42/2024, 549/2024വിശ്വകർമ്മ) തസ്തികയിലേക്ക് 26, 27, മാർച്ച് 2, 3, 4, 5 തീയതികളിൽ രാവിലെ 5.30 ന് കോഴിക്കോട് ജില്ലയിൽ മാലൂർകുന്ന് എ.ആർ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ (ഡി.എച്ച്.ക്യു. കോഴിക്കോട് സിറ്റി) വച്ച് പ്രായോഗിക പരീക്ഷ നടത്തും.

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 621/2024, 622/2024) തസ്തികയിലേക്ക് 26, 27, 28 തീയതികളിൽ രാവിലെ 5.30 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജ് ഗ്രൗണ്ട്, ആനയറ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും.

അഭിമുഖം

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 177/2025) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം മാർച്ച് 4 മുതൽ 17 വരെ പി.എസ്.സി എറണാകുളം, കോഴിക്കോട് ജില്ലാ/മേഖലാ ഓഫീസുകളിലും തിരുവനന്തപുരം ആസ്ഥാന ഓഫീസിലും നടത്തും.

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 599/2024) തസ്തികയിലേക്ക് 25, 26, 27 തീയതികളിൽ പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 523/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 25, 26, 27 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.