വനിത കമ്മിഷനിൽ അസിസ്റ്റന്റ് ഒഴിവ്
Tuesday 24 February 2026 12:57 AM IST
പത്തനംതിട്ട: കേരള വനിതാ കമ്മിഷനിൽ അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300 - 83000 ശമ്പള സ്‌കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം, 695004 എന്ന വിലാസത്തിൽ 28 നകം ലഭിക്കണം.