പോക്‌സോ കേസിൽ വൃദ്ധന് എട്ടുവർഷം കഠിന തടവ്
പത്തനംതിട്ട: പതിനൊന്ന് വയസുകാരിയെ നിരന്തരം പീഡിപ്പിച്ച വൃദ്ധന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. അടൂർ കരുവാറ്റ പ്ലാവിലത്തറ വാഴവിളയിൽ സുന്ദരേശനെയാണ് (71) പത്തനംതിട്ട അഡിഷണൽ ജില്ലാ കോടതി (ഒന്ന് ) ജഡ്ജ് ടി.മഞ്ജിത്ത് ശിക്ഷിച്ചത്.
2025 നവംബർ 5നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെ പിടികൂടി ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. ഇതേ തുടർന്ന് കേസിൽ മൂന്നര മാസത്തിനുള്ളിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത ജോൺ ഹാജരായി.
ഏനാത്ത് ഇൻസ്‌പെക്ടർ എസ്.എച്ച.ഒ അനൂപ് അച്ചൻ കുഞ്ഞിന്റെ നേതൃത്വത്തിൽ എസ്.ഐ ധന്യ, എ.എസ്.ഐമാരായ രവികുമാർ, പ്രശാന്ത്, ശിവപ്രസാദ്, സുധീഷ്, പൊലീസ് ഉദ്യോഗസ്ഥരായ അനൂപ്, ശ്രീലാൽ, വിഷ്ണുമോഹൻ, സുനിൽ, രതീഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ സിന്ധു, ദീപ കൃഷ്ണകുമാരി, ഷെബി, ലേഖ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.