യു.ഡി.എഫ് മേഖലാ യോഗം

Tuesday 24 February 2026 12:03 AM IST

തിരുവല്ല: നെടുമ്പ്രം മണ്ഡലം കല്ലുങ്കൽ മേഖല യു.ഡി.എഫ് യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എ.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം സാം ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. ചവിട്ട് നാടകത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ റിച്ചു ജൂഡിയ തോമസിനെയും മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആശാമോൾ ശശിയെയും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഈപ്പൻ കുര്യൻ ആദരിച്ചു. കെ.ജെ.മാത്യു, ജോൺസൻ വെൺപാല, ഗീവർഗീസ്, വി.എം.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.