നിയമനത്തിന് അപേക്ഷിക്കാം
Tuesday 24 February 2026 12:06 AM IST
പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തന സജ്ജമാക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റലിലേക്കാണ് നിയമനം. ഇന്ന് ഉച്ചയ്ക്ക് 12ന് അഭിമുഖം. വൊക്കേഷണൽ ഹയർ സെക്കൻഡറി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്ന് വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാർമസി ആൻഡ് നഴ്സിംഗ് വിഷയത്തിൽ സ്‌റ്റൈഫെന്റോടുകൂടി പരിശീലനം വേണം. എൽ.എം.വി ലൈസൻസ് ഉണ്ടായിരിക്കണം. ഫോൺ: 0468 2322762.