റോട്ടറി 3205 കോൺഫറൻസ്
കൊച്ചി: റോട്ടറി ഇന്റർനാഷണൽ 3205 ഡിസ്ട്രിക്ട് കോൺഫറൻസ് സമാപിച്ചു. സിയാൽ ട്രേഡ് ഫെയർ സെന്ററിൽ നടന്ന സമാപത്തിൽ രവിശങ്കർ ദകൊജു മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ രമേഷും പങ്കെടുത്തു. കോൺഫറൻസിന്റെ ബാറ്റൺ ജയരാജ് ടി.എസിൽ നിന്ന് നൈജു ആന്റണി ഏറ്റുവാങ്ങി. ഡോ. ദീപക് പുരോഹിത്, എസ്.ബി ഗോപാലകൃഷ്ണൻ, അരവിന്ദ് പി.എസ്, പ്രൊഫ. ഡോ. ഉഷ മോഹൻദാസ്, അസറ്റ് ഹോംസ് എം.ഡി സുനിൽ കുമാർ വി., ഡോ. ധന്യ മേനോൻ, കമൽ കൃഷ്ണൻ, പവൻ അല്ലേന, ടോം ജോസഫ്, വേണുഗോപാലൻ മേനോൻ, ബാബു ജോസഫ്, കെ.സി ഫിലിപ്പ്, ബി.ആർ അജിത്ത്, ഷാജു പീറ്റർ എന്നിവർ സംസാരിച്ചു.