'​ദു​ബാ​യ് ​പ​രീ​ക്ഷ​യ്ക്ക് ​" 6.62​ ​ല​ക്ഷം തട്ടിപ്പിൽ വീണ് ദന്തഡോക്ടർ !

Tuesday 24 February 2026 2:13 AM IST

കൊ​ച്ചി​:​ ​ദു​ബാ​യ് ​മി​നി​സ്ട്രി​ ​ഒ​ഫ് ​ഹെ​ൽ​ത്തി​ന് ​കീ​ഴി​ലെ​ ​ഡി.​എ​ച്ച്.​എ​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​എ​ടു​ത്തു​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​ദ​ന്ത​ഡോ​ക്ട​റി​ൽ​ ​നി​ന്ന് ​പ​ണം​ ​ത​ട്ടി​യ​താ​യി​ ​പ​രാ​തി.​ ​എ​റ​ണാ​കു​ളം​ ​വെ​ണ്ണ​ല​യിലെ ​ 58​കാ​ര​നാ​യ​ ​ഡോ​ക്ട​റു​ടെ​ ​പ​രാ​തി​യി​ൽ​ ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ദു​ബാ​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ 50​കാ​രി​ക്കും​ ​മ​ക​നു​മെ​തി​രെ​യാ​ണ് ​കേ​സ്.​ 6.62​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ത​ട്ടി​യെ​ടു​ത്ത​ത്. കൊ​ച്ചി​യി​ലെ​ ​പ്ര​മു​ഖ​ ​ദ​ന്താ​ശു​പ​ത്രി​യി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ ​ഡോ​ക്ട​ർ,​ ​പ​ര​സ്യ​ത്തി​ലെ​ ​ന​മ്പ​ർ​ ​ക​ണ്ട് ​വി​ളി​ക്കു​ക​യാ​യി​രു​ന്നു.​ ​ഫോ​ണെ​ടു​ത്ത​ ​വീ​ട്ട​മ്മ,​ ​സ​ഹാ​യ​ത്തി​നാ​യി​ 50​കാ​രി​യു​ടെ​ ​ന​മ്പ​ർ​ ​കൈ​മാ​റി.​ ​ഡി.​എ​ച്ച്.​എ​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​ദു​ബാ​യി​ൽ​ ​ജോ​ലി​ ​അ​ന്വേ​ഷ​ണ​ത്തി​നാ​യു​ള്ള​ ​പ​ര​സ്യ​ത്തി​നു​മ​ട​ക്കം​ 6.62​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ 50​കാ​രി​യു​ടെ​യും​ ​മ​ക​ന്റെ​യും​ ​വാ​ക്കു​വി​ശ്വ​സി​ച്ച് ​ഓ​ൺ​ലൈ​നാ​യി​ ​പ​ണം​ ​കൈ​മാ​റി. ദി​വ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​വി​വ​ര​ങ്ങ​ളൊ​ന്നും​ ​ഉ​ണ്ടാ​കാ​ത്ത​തി​ൽ​ ​സം​ശ​യം​ ​തോ​ന്നി​യ​ ​ഡോ​ക്ട​ർ,​ ​ദു​ബാ​യി​ലു​ള്ള​ ​സു​ഹൃ​ത്ത് ​വ​ഴി​ ​അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ​ഡി.​എ​ച്ച്.​എ​ ​പ​രീ​ക്ഷ​യു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ന് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​താ​ഴെ​ ​മാ​ത്ര​മേ​ ​ഫീ​സു​ള്ളൂ​വെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​ പി​ന്നീ​ട് 50​കാ​രി​യെ​യും​ ​മ​ക​നെ​യും​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഫോ​ണു​ക​ൾ​ ​സ്വി​ച്ച് ​ഓ​ഫാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഡോ​ക്ട​ർ​ ​സൈ​ബ​ർ​ ​പൊ​ലീ​സി​നെ​ ​സ​മീ​പി​ച്ചു. സൈ​ബ​ർ​ ​പൊ​ലീ​സി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഡോ​ക്ട​ർ​ ​സ്റ്റേ​ഷ​നി​ൽ​ ​നേ​രി​ട്ടെ​ത്തി​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ വ​ഞ്ച​ന,​ ​സം​ഘം​ ​ചേ​ർ​ന്ന് ​ക​ബ​ളി​പ്പി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ളാ​ണ് ​ചു​മ​ത്തി​യി​ട്ടു​ള്ള​ത്.​ ​പ്ര​തി​ക​ളു​ടെ​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ൾ​ ​ഡോ​ക്ട​ർ​ ​പ​രാ​തി​ക്കൊ​പ്പം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പ​ണം​ ​കൈ​മാ​റി​യ​ ​അ​ക്കൗ​ണ്ട് ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണ​മാ​കും​ ​ആ​ദ്യം​ ​ന​ട​ക്കു​ക.​ ​പ്ര​തി​ക​ൾ​ ​ദു​ബാ​യി​ൽ​ ​ത​ന്നെ​യാ​ണോ​ ​ഉ​ള്ള​തെ​ന്നും​ ​പ​രി​ശോ​ധി​ക്കും.