ടോക്ക് വിത്ത് മേയർ പദ്ധതി

Tuesday 24 February 2026 2:15 AM IST

കൊച്ചി: പ്രതിമാസം മേയറും ഡെപ്യൂട്ടി മേയറും അടങ്ങുന്ന ഭരണസമിതി ജനങ്ങളിലേക്കെത്തുമെന്നും ജനങ്ങളുടെ പാരാതികൾക്ക് നഗരസഭയിൽ തന്നെ പരിഹാരമുണ്ടാക്കുമെന്നും മേയർ അഡ്വ.വി കെ മിനിമോളുടെ ഉറപ്പ്. എറണാകുളം ടൗൺഹാളിൽ ഫയൽ അദാലത്ത്, ടോക്ക് വിത്ത് മേയർ പദ്ധതികൾ ഉദ്ഘാടനം ചെയ്യവെയാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നഗരസഭയുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ എത്തുന്നുണ്ട്. നൂലാമാലകളും കാലതാമസങ്ങളും ഒഴിവാക്കാൻ നഗരസഭാ തലത്തിൽ തന്നെ പരമാവധികം പരാതികൾക്ക് തീർപ്പുണ്ടാക്കും. അതിന് വേണ്ടി കൂടിയാണ് നഗരസഭ തലത്തിൽ ഒരു അദാലത്ത് സംഘടിപ്പിച്ചത്. ടോക്ക് വിത്ത് മേയർ എല്ലാ മാസവും മുടങ്ങാതെ നടക്കും. ഡെപ്യൂട്ടി മേയർ ദീപക് ജോയ് അദ്ധ്യക്ഷത വഹിച്ചു.