വാർഷികം ഉദ്ഘാടനം
Tuesday 24 February 2026 12:16 AM IST
കോന്നി: ചെങ്ങറ പ്രവാസി അസോസിയേഷന്റെ ഒൻപതാം വാർഷികവും കനിവ് പദ്ധതിയുടെ എട്ടാം വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. രഞ്ജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് അംഗം അജി മണ്ണിൽ, ജോയ്സ് എബ്രഹാം, അലക്സ് ചെങ്ങറ, എബ്രഹാം ചെങ്ങറ, ഡി. ബാലചന്ദ്രൻ, റോബിൻ കാരാവള്ളിൽ, സാബു മനാത്തറയിൽ, ലെനി മാത്യു എന്നിവർ സംസാരിച്ചു.