അപേക്ഷ ക്ഷണിച്ചു

Tuesday 24 February 2026 12:18 AM IST

പത്തനംതിട്ട: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ (എസ്.ഐ.എൽ.ടി) 2026-27 അദ്ധ്യയന വർഷത്തേക്കുള്ള ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്) പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടിഎം.ജി.യു - 2026) പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 20 മുതൽ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 19. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിൽ (www.cat.mgu.ac.in) ലഭ്യമാണ്. ഫോൺ: 0481 2733595.