അനുസ്മരണ സമ്മേളനം

Tuesday 24 February 2026 1:51 AM IST
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ ജോൺ ഫിലിപ്പോസ് അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ ജോൺ ഫിലിപ്പോസ് അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണസമിതി ചെയർമാൻ ജിജു വൈക്കത്തുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ,മോഹൻ ജോർജ് മനയ്ക്കൽ, തോമസ് ഫിലിപ്പ്, ജോൺ വാലയിൽ, പി.തോമസ് വർഗീസ്, റെയ്ച്ചൽ വർഗീസ്, ജോസ് വി.ചെറി, ബിന്ദു ജെ.വൈക്കത്തുശ്ശേരി, അമ്പിളി ശാമുവേൽ, വർഗീസ് എം.അലക്സ്, ബെഞ്ചമൻ തോമസ്, ജേക്കബ് മദനഞ്ചേരി, റെജി കണിയാങ്കണ്ടത്തിൽ, രാജൻ കടപ്പിലാരി, ബിലാഷ് ബഹനാൻ എന്നിവർ പ്രസംഗിച്ചു.