ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 63-ാമത് ഹൈടെക് ഷോറൂം കഴക്കൂട്ടത്ത് 25 മുതൽ

Tuesday 24 February 2026 12:02 AM IST

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 63-ാമത് ഹൈടെക് ഷോറും ബുധനാഴ്ച രാവിലെ 9.45ന് കഴക്കൂട്ടത്ത് തുറന്നു പ്രവർത്തനമാരംഭിക്കും. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. വാർഡ് കൗൺസിലർ സുദേവൻ നായർ, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസകൗണ്ട് നൽകും. എസികൾക്ക് സീറോ ഡൗൺപേയ്മെന്റ്, ഒപ്പം എൽഇഡി ടിവികൾ, വാഷിങ് മെഷീനുകൾ, ഫ്രിഡ്ജ്, തുടങ്ങിയ ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിത വായ്പ്പകളും ലഭ്യമാണ്. 2026 ഫെബ്രുവരി 1 മുതൽ 2026 മേയ് 31 വരെ പർച്ചേയ്സ് ചെയ്യുമ്പോൾ ജി-മാർട്ട് ചില്ലാക്സ് ഓഫർ വഴി നറുക്കെടുപ്പിലൂടെ 5 പേർക്ക് ടാറ്റാ പഞ്ച് കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 32 ഇഞ്ച് മുതലുള്ള എൽ.ഇ.ഡി ടിവികൾ 6990 രൂപ മുതലും, ബ്രാന്റഡ് എസികൾ 19,990 രൂപ മുതലും സിംഗിൾ ഡോർ ഫ്രിഡ്ജുകൾ 9990 രൂപ മുതലും ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീനുകൾ 24,990 രൂപ മുതലും ലഭ്യമാണ്. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയ്ക്ക് ബിഗ് ഡീലുകളും ഒരുക്കിയിരിക്കുന്നു. എൽ.ജി, സോണി, സാംസങ്ങ്, വേൾപൂൾ, ഗോദ്റേജ്, പാനസോണിക്ക്, ഹയർ, ബിപിഎൽ, വോൾട്ടാസ്, തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഗൃഹോപകരണങ്ങളും ആപ്പിൾ, സാംസങ്ങ്, റിയൽമി, റെഡ്മി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികളുടെ സ്മാർട്ട് ഫോണുകളും എച്ച്പി, ലെനോവോ, ഡെൽ, അസൂസ് എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുകളും അടക്കമുള്ള ഡിജിറ്റൽ ഗാഡ്‌ജെറ്റുകളും ഒരു കുടകീഴിലൊരുക്കിയിരിക്കുന്നു.