'സീലിംഗ് തരിതരിയായി  വീണപ്പോ തന്നെ ഓടി '

Tuesday 24 February 2026 12:53 AM IST
അ​പ​ക​ട​ത്തി​ൽ​ ​ര​ക്ഷ​പ്പെ​ട്ട​ ​അ​ബ്ദു​റ​ഹി​മാൻ

കോ​ഴി​ക്കോ​ട്:​ ​'​വ​ർ​ത്താ​നം​ ​പ​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​ണ് ​സ്ലാ​ബി​ന്റെ​ ​സീ​ലിം​ഗ് ​ത​രി​ത​രി​യാ​യി​ ​മേ​ലേ​ക്ക് ​വീ​ണ​ത്.​ ​മോ​ളി​ലേ​ക്ക് ​നോ​ക്കി​യ​പ്പോ​ൾ​ ​വീ​ഴാ​ൻ​ ​നി​ക്കു​ക​യാ​യി​രു​ന്നു,​ ​അ​പ്പോ​ ​ത​ന്നെ​ ​ഇ​റ​ങ്ങി​ ​ഓ​ടി.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ ​കൂ​ടെ​ ​ഓ​ടു​മെ​ന്ന് ​ക​രു​തി.​ ​തി​രി​ഞ്ഞു​ ​നോ​ക്കി​യ​പ്പോ​ൾ​ ​കൂ​ടെ​യു​ണ്ടാ​യ​വ​ർ​ ​സ്ളാ​ബി​നു​ള്ളി​ൽ​ ​കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു,​ ​എ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ​ ​ഒ​രു​ ​നി​മി​ഷം​ ​പ​ത​റി​പ്പോ​യി​ ​'​'​വ​ലി​യ​ങ്ങാ​ടി​യി​ലെ​ ​അ​പ​ക​ട​ത്തി​ൽ​ ​നി​ന്ന് ​ത​ല​നാ​രി​ഴ​യ്ക്ക് ​ര​ക്ഷ​പ്പെ​ട്ട​ ​തൊ​ഴി​ലാ​ളി​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​വി​റ​യ​ലോ​ടെ​ ​പ​റ​ഞ്ഞു.​ ​ക​ണ്ണു​ക​ളി​ൽ​ ​ഭീ​തി​ ​മാ​റി​യി​ട്ടി​ല്ല.​ ​ശ​ബ്ദം​ ​മു​റി​ഞ്ഞു.​ ​അ​പ​ക​ട​ത്തി​ന്റെ​ ​ന​ടു​ക്ക​ത്തി​ൽ​ ​നി​ന്ന് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​അ​ബ്ദ​റ​ഹി​മാ​ൻ​ ​മു​ക്ത​നാ​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ ​അ​ഞ്ചു​പേ​രു​ടെ​ ​കൂ​ടെ​ ​ത​ക​ർ​ന്ന​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​താ​ഴെ​ ​വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​ ​പൊ​യി​ൽ​ക്കാ​വ് ​സ്വ​ദേ​ശി​യും​ ​വ​ലി​യ​ങ്ങാ​ടി​യി​ലെ​ ​തൊ​ഴി​ലാ​ളി​യു​മാ​യ​ ​അ​ബ്ദു​റ​ഹി​മാ​ൻ.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​ഴ് ​പേ​രാ​യി​രു​ന്നു​ ​ഗാ​മ​ ​എ​ന്റ​ർ​പ്രൈ​സ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​വ​രെ​ല്ലാം​ ​ഒ​രു​മി​ച്ചി​രു​ന്ന് ​സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​'​സാ​ധാ​ര​ണ​ ​പ​ണി​ക്കി​ട​യി​ൽ​ ​ന​ല്ല​ ​ത​ണു​പ്പു​ള്ള​ ​സ്ഥ​ല​മാ​യ​തി​നാ​ൽ​ ​എ​ല്ലാ​രും​ ​ഇ​വി​ടെ​യാ​ണ് ​വി​ശ്ര​മി​ക്കാ​റു​ള്ള​ത്.​ ​വ​ർ​ത്താ​നം​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​തി​നി​ടെ​ ​പെ​ട്ടെ​ന്ന് ​സീ​ലിം​ഗ് ​പൊ​ടി​ഞ്ഞ് ​താ​ഴേ​ക്ക് ​വീ​ണു.​ ​എ​ല്ലാ​വ​രും​ ​എ​ണീ​റ്റ് ​ഓ​ടി.​ ​നോ​ക്കി​യ​പ്പോ​ൾ​ ​കാ​ലി​ൽ​ ​സ്ളാ​ബ് ​വീ​ണ​ ​നി​ല​യി​ൽ​ ​കോ​യ​ ​എ​ന്നെ​ ​വി​ളി​ച്ചു​ ​കൊ​ണ്ടി​രു​ന്നു.​ ​മ​റ്റു​ള്ള​ ​നാ​ലാ​ളും​ ​സ്ളാ​ബി​ന​ടി​യി​ൽ​ ​കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.​ ​അ​വി​ടെ​യൊ​രു​ ​തൂ​ണി​ൽ​ ​ചാ​രി​യാ​ണ് ​കോ​യ​ ​ഇ​രു​ന്ന​ത്.​ ​അ​വ​ന്റെ​ ​കാ​ലി​ലേ​ക്കാ​ണ് ​സ്ലാ​ബ് ​വീ​ണ​ത്.​പി​ന്നെ​ ​എ​ല്ലാ​രും​ ​കൂ​ടെ​ ​ഓ​ടി​യെ​ത്തി.​ ​അ​വ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​'​'.

'കെട്ടിടം പൊളിഞ്ഞ് വീഴുമെന്ന് കരുതിയില്ല'

ശ​ബ്ദം​ ​കേ​ട്ട് ​ഓ​ടി​ ​വ​ന്ന​താ​ണ് ​ഞാ​ൻ.​ ​നോ​ക്കു​മ്പോ​ൾ​ ​എ​ല്ലാ​രും​ ​ചോ​ര​യി​ൽ​ ​കു​ളി​ച്ച് ​കി​ട​ക്കു​ന്നു.​ ​പെ​ട്ടെ​ന്ന് ​ഫ​യ​ർ​ഫോ​ഴ്സി​നൊ​പ്പം​ ​ഞ​ങ്ങ​ൾ​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​എ​ല്ലാ​രേം​ ​പുറത്തെടുത്തു....​ ​വ​ലി​യ​ങ്ങാ​ടി​യി​ലെ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​സ​ക്ക​റി​യ​ ​പ​റ​ഞ്ഞു.​ ​സാ​ധാ​ര​ണ​ ​എ​ല്ലാ​രും​ ​വ​ന്ന് ​ഇ​രി​ക്കു​ന്ന​ ​സ്ഥ​ല​മാ​ണ്.​ ​പെ​ട്ടെ​ന്ന് ​ഇ​ത് ​പൊ​ളി​ഞ്ഞ് ​വീ​ഴു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​കെ​ട്ടി​ട​ത്തി​ന് ​ന​ല്ല​ ​പ​ഴ​ക്ക​വു​മു​ണ്ട്.​ ​ക​ട​ൽ​ക്കാ​റ്രേ​റ്ര് ​കെ​ട്ടി​ട​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളും​ ​പൊ​ളി​യു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​കോ​‌​ർ​പ്പ​റേ​ഷ​ൻ​ ​പൊ​ളി​ക്കാ​നി​ട്ടി​രു​ന്ന​ ​കെ​ട്ടി​ട​മാ​ണെ​ന്ന് ​കേ​ൾ​ക്കു​ന്നു.​ ​പി​ന്നെ​യെ​ങ്ങ​നെ​ ​കെ​ട്ടി​ടം​ ​അ​വി​ടെ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​എ​ന്ന് ​അ​റി​യി​ല്ല.