പ്രതിഷേധം, സംഘർഷം

Tuesday 24 February 2026 12:56 AM IST
ബീച്ച് ആശുപത്രിയിലെ പോരായ്മയെ ചൊല്ലിയുണ്ടായ തർക്കം.

കോ​ഴി​ക്കോ​ട്:​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​സ​ൺ​ഷെയ്​ഡ് ​സ്ലാ​ബ് ​ത​ക​ർ​ന്ന് ​നാ​ലു​പേ​ർ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധം​ ​അ​ല​യ​ടി​ച്ചു.​ ​ പൊ​ളി​ച്ചു​ ​നീ​ക്കേ​ണ്ട​ ​കെ​ട്ടി​ട​ത്തി​ന് ​പ്ര​വ​ർ​ത്ത​നാ​നു​മ​തി​ ​ന​ൽ​കി​യ​ത് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​അ​നാ​സ്ഥ​യാ​ണെ​ന്നാ​രോ​പി​ച്ച് ​ബി.​ജെ.​പി,​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​കോ​‌​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സ് ​ഉ​പ​രോ​ധി​ച്ചു.​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​യ​റു​ടെ​ ​ചേ​മ്പ​ർ​ ​ഉ​പ​രോ​ധി​ച്ച​ ​ബി.​ജെ.​പി​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​ന​മ്പി​ടി​ ​നാ​രാ​യ​ണ​ൻ,​ ​കൗ​ൺ​സി​ല​ർ​ ​ന​വ്യ​ ​ഹ​രി​ദാ​സ് ​തു​ട​ങ്ങി​യ​വ​രെ പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.​മേ​യ​റു​ടെ​ ​ചേം​മ്പ​റി​നു​ള്ളി​ലെ​ത്തി​യ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​മേ​യ​റു​ടെ​ ​മേ​ശ​യി​ൽ​ ​ക​റു​ത്ത​ ​തു​ണി​ ​വി​രി​ച്ച് ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി.​ഈ​ ​സ​മ​യം​ ​മേ​യ​ർ​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഇ​തി​നി​ടെ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​പു​റ​ത്ത് ​ബി.​ജ.​പി​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ​ ​പ്ര​കാ​ശ് ​ബാ​ബു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കോ​‌​ർ​‌​പ്പ​റേ​ഷ​നി​ലേ​ക്ക് ​ത​ള്ളി​ക്ക​യ​റാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പൊ​ലീ​സ് ​ത​ട​ഞ്ഞു.​ ​ ഇ​തോ​ടെ​ ​പ്ര​വ​ർ​ത്ത​ക​രും​ ​പൊ​ലീ​സും​ ​ത​മ്മി​ൽ​ ​ഉ​ന്തും​ ​ത​ള്ളു​മു​ണ്ടാ​യി.​ ​തു​ട​ർ​ന്ന് ​പ്ര​വ​ർ​ത്ത​ക​ർ​ ​കു​ത്തി​യി​രു​ന്ന് ​പ്ര​തി​ഷേ​ധി​ച്ചു.​ ​പൊ​ളി​ച്ചു​ ​നീ​ക്കേ​ണ്ട​ ​കെ​ട്ടി​ട​ത്തി​ന് ​പ്ര​വ​ർ​ത്താ​നു​മ​തി​ ​ന​ൽ​കി​യ​ത് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​അ​നാ​സ്ഥ​യാ​ണെ​ന്നാ​രോ​പി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ ​ഷ​ഹി​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സ് ​ഉ​പ​രോ​ധി​ച്ചു.​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​അ​പ​ക​ട​ത്തി​നു​ ​പി​ന്നാ​ലെ​ ​വ​ലി​യ​ങ്ങാ​ടി​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​ണി​മു​ട​ക്ക് ​പ്ര​ഖ്യാ​പി​ച്ചു.​ ​ഇ​തോ​ടെ​ ​വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​നി​ന്ന് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും​ ​ഇ​ത​ര​ ​ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള​ ​ച​ര​ക്ക് ​നീ​ക്കം​ ​ത​ട​സ​പ്പെ​ട്ടു.​ ​ഇ​ന്ന് ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​ദുഃ​ഖാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ടു​മെ​ന്ന് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​അ​റി​യി​ച്ചു.

ബീ​ച്ച് ​ആ​ശു​പ​ത്രി​യി​ൽ​ ​ത​ർ​ക്കം

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്ന് ​നാ​ലു​പേ​ർ​ ​മ​രി​ച്ച​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബീ​ച്ച് ​ആ​ശു​പ​ത്രി​യി​ൽ​ ​ത​ർ​ക്കം. മൂ​ന്നാ​ളു​ക​ളു​ടെ​ ​മൃ​ത​ദേ​ഹം​ ​ബീ​ച്ച് ​ആ​ശു​പ​ത്രി​യി​ലാ​ണ് ​ആ​ദ്യ​മെ​ത്തി​ച്ച​ത്.​ ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​പ​ടി​ക​ൾ​ക്കും​ ​പോ​സ്റ്റ് ​മോ​ർ​ട്ട​ത്തി​നും​ ​സൗ​ക​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു​ ​ആ​ക്ഷേ​പം.​ ​കൂ​ടി​യ​ ​ചി​ല​ർ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി.​ ​മ​ര​ണ​മു​ണ്ടാ​യ​ ​സം​ഭ​വം​ ​കു​റ്റം​ ​പ​റ​യാ​നു​ള്ള​ ​അ​വ​സ​ര​മാ​ക്ക​രു​തെ​ന്നും​ ​സം​ഭ​വ​ത്തി​ൽ​ ​രാ​ഷ്ട്രീ​യം​ ​ക​ല​ർ​ത്ത​രു​തെ​ന്നും​ ​ചി​ല​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​വ​സ്തു​ത​ക​ളാ​ണ് ​പ​റ​ഞ്ഞ​തെ​ന്നും​ ​പോ​രാ​യ്മ​ക​ൾ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​റ്റു​ ​ചി​ല​രും​ ​രം​ഗ​ത്തെ​ത്തി​യ​തോ​ടെ​ ​ത​ർ​ക്ക​മാ​യി.​ ​ആ​ശു​പ​ത്രി​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​ത്തി​ലാ​യി​രു​ന്നു​ ​ത​ർ​ക്കം.​ ​പ​ത്തു​ ​മി​നി​റ്റി​ന് ​ശേ​ഷ​മാ​ണ് ​ത​ർ​ക്കം​ ​അ​വ​സാ​നി​ച്ച​ത്.