വലിയങ്ങാടിയിൽ വലിയ നോവ്

Tuesday 24 February 2026 12:59 AM IST
അ​ന്ത്യ​യാ​ത്ര...​ ​കോ​ഴി​ക്കോ​ട് ​വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​സ​ൺ​ഷെയ്ഡ് ​സ്ലാ​ബ് ​അ​ട​ർ​ന്നു​വീ​ണ് ​മ​രി​ച്ച​ ​കൊ​ങ്ങ​ന്നൂ​ർ​ ​മ​ല്ലി​ശേ​രി​ത്താ​ഴെ​ ​ബ​ഷീ​റി​ന്റെ​ ​കാ​ൽ​വി​ര​ലു​ക​ൾ​ ​ചേ​ർ​ത്ത് ​കെ​ട്ടു​ന്നു.

കോ​ഴി​ക്കോ​ട്:​ ​ന​ഗ​ര​ത്തെ​ ​പൊ​ള്ളി​ച്ച​ ​തീ​യു​ടെ​ ​ചൂ​ടാ​റും​ ​മു​ൻ​പ് ​വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​കെ​ട്ടി​ടത്തിന്റെ സൺഷെയ്ഡ്​ ​ത​ക​ർ​ന്ന് ​നാ​ലു​പേ​ർ​ ​മ​രി​ക്കാ​നി​ട​യാ​യ​ ​ദു​ര​ന്തം​ ​നാ​ടി​ന് ​നോ​വാ​യി.​ ​പൊ​ള്ളു​ന്ന​ ​വേ​ന​ൽ​ച്ചൂ​ടി​ൽ​ ​ആ​ശ്വാ​സം​ ​തേ​ടി​ ​വ​ലി​യ​ങ്ങാ​ടി​യി​ലെ​ ​ത​ണ​ലോ​ര​ത്ത് ​വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന​ ​നാ​ല് ​ജീ​വ​നു​ക​ളാ​ണ് ​സ്ലാ​ബി​ന​ടി​യി​ൽ​ ​ഇ​ല്ലാ​താ​യ​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12​ ​മ​ണി​യോ​ടെ​യാ​ണ് ​ന​ഗ​ര​ത്തെ​ ​ന​ടു​ക്കി​യ​ ​ദു​ര​ന്തം.​ ​അ​ത്തോ​ളി​ ​കു​നി​യി​ൽ​ ​ജ​ബ്ബാ​ർ,​ ​അ​ത്തോ​ളി​ ​സ്വ​ദേ​ശി​ ​അ​ഷ​റ​ഫ്,​ ​വ​ലി​യ​ങ്ങാ​ടി​ ​ഗാ​മ​ ​എ​ന്റ​ർ​പ്രൈ​സ​സ് ​ലി​മി​റ്റ​ഡ് ​ക​മ്പി​നി​ ​തൊ​ഴി​ലാ​ളി​ ​ജ​ബ്ബാ​ർ,​ ​തി​രു​വ​ങ്ങൂ​ർ​ ​സ്വ​ദേ​ശി​ ​വി​നോ​ദ് ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​പ​രി​ക്കേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​പ​യ്യാ​ന​ക്ക​ൽ​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ൾ​ ​ജ​ലീ​ൽ​ ​(​കോ​യ​)​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​വ​ലി​യ​ങ്ങാ​ടി​യു​ടെ​ ​പ​ടി​ഞ്ഞാ​റ് ​ഭാ​ഗ​ത്താ​യി​ ​ബീ​ച്ച് ​റോ​ഡി​ന് ​സ​മീ​പ​ത്താ​ണ് ​ത​ക​ർ​ന്ന​ ​കെ​ട്ടി​ടം.​ ​മൂ​ന്ന് ​നി​ല​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​താ​ഴ​യു​ള്ള​ ​മു​റി​ക​ൾ​ ​ഗാ​മ​ ​എ​ന്റ​ർ​പ്രൈ​സ് ​ലി​മി​റ്ര​ഡി​ന്റെ​ ​ഗോ​ഡൗ​ണാ​യാ​ണ് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ ​ഇ​വി​ടേ​ക്കു​ള്ള​ ​ച​ര​ക്ക് ​ഇ​റ​ക്കി​യ​ ​ശേ​ഷം​ ​ലോ​റി​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മു​ൻ​വ​ശ​ത്ത് ​നി​റു​ത്തി​യി​ടു​ക​യും​ ​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​ജ​ബ്ബാ​റും​ ​അ​ഷ​റ​ഫും​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഒ​രു​ ​വ​ശ​ത്ത് ​വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ ഗാ​മ​യി​ലെ​ ​തൊ​ഴി​ലാ​ളി​ ​ജ​ബ്ബാ​റും​ ​മ​റ്റ് ​മൂ​ന്ന് ​പേ​രും​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.​ ​ഇ​വ​ർ​ ​വ​ർ​ത്ത​മാ​നം​ ​പ​റ​ഞ്ഞി​രി​ക്കെ​യാ​ണ് ​സ​ൺ​ഷെയ്ഡ് ​സ്ലാ​ബ് ​ത​ക​ർ​ന്നു​ ​വീ​ണ​ത്.​ ​ഒ​രാ​ൾ​ ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും​ ​അ​വ​ശേ​ഷി​ച്ച​ ​അ​ഞ്ചു​പേ​രു​ടെ​ ​ദേ​ഹ​ത്തേ​ക്ക് ​സ്ലാ​ബ് ​പ​തി​ക്കു​ക​യാ​യി​രു​ന്നു​ ​. അ​പ​ക​ട​മു​ണ്ടാ​യ​ ​കെ​ട്ടി​ട​ത്തി​ന​ടു​ത്തേ​ക്ക് ​ആ​ദ്യ​മെ​ത്തി​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത് ​ചു​മ​ട്ട്‌​തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു.​ ​ കാ​ല​പ്പ​ഴ​ക്കം​കാ​ര​ണം​ ​ത​ക​ർ​ന്ന​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മ​റ്റ് ​ഭാ​ഗ​വും​ ​വീ​ഴാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​യി​ട്ടും​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​അ​തൊ​ന്നും​ ​വ​ക​വ​യ്ക്കാ​തെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.​ ​സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ​ ​കു​ടു​ങ്ങി​യ​വ​രെ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​ഫ​യ​ർ​ഫോ​ഴ്‌​സും​ ​എ​റെ​ ​പ​ണി​പ്പെ​ട്ടാ​ണ് ​പു​റ​ത്തെ​ടു​ത്ത​ത്.​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ളും​ ​ത​ക​ർ​ന്ന​ ​സ്ലാ​ബു​ക​ൾ​ക്കു​ള്ളി​ൽ​ ​കു​ടു​ങ്ങി​യി​രു​ന്നു.​ ​മേ​യ​ർ​ ​ഒ.​സ​ദാ​ശി​വ​ൻ,​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​എ​സ്.​കെ​ ​അ​ബൂ​ബ​ക്ക​ർ,​ ​കെ.​സി​ ​ശോ​ഭി​ത,​ ​അ​ഡ്വ.​പി.​എം​ ​ജി​ഷാ​ൻ,​ ​ഫാ​ത്തി​മ​ ​ത​ഹ്ലി​യ,​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​ ​ന​മ്പി​ടി​ ​നാ​രാ​യ​ണ​ൻ,​ ​ഷി​നു​ ​പി​ണ്ണാ​ണ​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​​സ്ഥ​ല​ത്തെ​ത്തി.

 60 വർഷം പഴക്കം ചെന്ന കെട്ടിടം

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സൺഷേഡ് സ്ലാബാണ് വീണത്. കടൽ കാറ്റേറ്റ് തുരുമ്പിച്ച കെട്ടിടം പൊളിച്ചു മാറ്റൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ നീണ്ടു പോയി. ഇന്നലെ അപകടമുണ്ടായ താഴത്തെ നിലയിൽ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഓഫീസ് വേറെ സ്ഥലത്തേക്ക് മറ്റുകയും ഇവിടെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുകയുമായിരുന്നു. ഗാമ എന്റർപ്രൈസസ് ലിമിറ്റഡിന്റെ രണ്ട് ഗോഡൗണാണ് പൊളിഞ്ഞ ഭാഗത്ത് പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ വേറേയും വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിന്റെ വരാന്തയിലാണ്.

കെ​ട്ടി​ടം​ ​പൊ​ളി​ക്കും​:​ ​മേ​യർ

കോ​ഴി​ക്കോ​ട്:​ ​അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്നും​ ​കെ​ട്ടി​ടം​ ​പൊ​ളി​ക്കു​മെ​ന്നും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​ഒ​ ​സ​ദാ​ശി​വ​ൻ.​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​വ​രി​ക​യാ​ണ്.​ ​കെ​ട്ടി​ടം​ ​പൊ​ളി​ച്ചു​മാ​റ്റി​ ​പു​തി​യ​ത് ​പ​ണി​യാ​ൻ​ ​നേ​ര​ത്തെ​ ​തീ​രു​മാ​നി​ച്ച​താ​ണ്.​ ​കെ​ട്ടി​ടം​ ​ഇ​ത്ര​യും​ ​അ​പ​ക​ട​വാ​സ്ഥ​യി​ലാ​യി​രു​ന്നെ​ന്ന​ ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​കെ​ട്ടി​ട​ത്തി​ൽ​ ​ആ​രും​ ​പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.