കെ.പി.എം.എസ് ചവറ യൂണിയൻ സമ്മേളനം
ചവറ: കെ.പി. എം. എസ് ചവറ ഏരിയാ യൂണിയൻ സമ്മേളനം പുത്തൻ സങ്കേതം ഉദയാ ഗ്രന്ഥശാലയിൽ യൂണിയൻ പ്രസിഡന്റ് രാജു പെരുങ്ങാലയുടെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.ഉത്തമൻ സ്വാഗതവും യൂണിയൻ സെക്രട്ടറി സി.കെ.കിഷോർ വാർഷിക റിപ്പോർട്ടും ഖജാൻജി രാഹുൽരാജ് കണക്കും അവതരിപ്പിച്ചു. ശശി തേവലക്കര പതാക ഉയർത്തി. അമ്പിളി രാജേന്ദ്രൻ അനുശോചനവും മണിലാൽ ചവറ അനുസ്മരണവും ലളിതാ ഷാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം ജെ .ഉത്തമൻ ( പ്രസിഡന്റ് ) , സി.കെ. കിഷോർ, ശശി തേവലക്കര( വൈസ് പ്രസിഡന്റുമാർ), രാജു പെരുങ്ങാല (സെക്രട്ടറി ), മാജി പ്രമോദ് , ലളിതാ ഷാജി (അസിസ്റ്റന്റ് സെക്രട്ടറിമാർ), രാഹുൽ രാജ് (ഖജാൻജി) , കല്ലയ്യത് രമേശൻ , വാത്സല്യം മോഹനൻ, കെ.ബാബു , രാജു പുറത്താവള , എൻ.നിഷാന്ത്, അമ്പിളി രാജേന്ദ്രൻ (കമ്മിറ്റി അംഗങ്ങൾ).