നഗരസഭ നേതൃത്വ അനുമോദന സമ്മേളനം

Tuesday 24 February 2026 12:47 AM IST
നഗരസഭ നേതൃത്വ അനുമോദന സമ്മേളനം

കൊല്ലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ ഭരണാധികാരികൾക്കുള്ള അനുമോദന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കൊച്ചുപ്ലാമൂട് റെഡ് ക്രോസ് ഹാളിൽ നടന്ന ചടങ്ങിൽ റെഡ് ക്രോസ് ജില്ല ചെയർമാൻ ഡോ.മാത്യു ജോൺ കളീലിൽ അദ്ധ്യക്ഷനായി. മേയർ എ.കെ ഹഫീസ് മുഖ്യ സന്ദേശം നൽകി. ഡപ്യൂട്ടി മേയർ ഡോ.ഉദയ സുകുമാരൻ കൗൺസിലർമാരായ ഷൈലജ,സി.ബാബു, റെഡ് ക്രോസ് സെക്രട്ടറി അജയ കുമാർ,ട്രെഷരാർ നേതാജി ബി.രാജേന്ദ്രൻ,ഡോ.കെ.ടി.തോമസ്,വൈസ് ചെയർമാൻ പ്രൊഫ.ജി.മോഹൻദാസ്,രക്ഷാധികാരി പ്രകാശൻ പിള്ള,പി.ആർ.ഒ നയാസ് മുഹമ്മദ്‌,വി.രാജു,വിലസീധരൻ,കൊതേത്ത് ഭാസുരൻ,സുരേഷ് ബാബു,വിജയൻ,ഹരികുമാർ ആശംസകൾ അറിയിച്ചു.