വണ്ടാനം മെഡി. കോളേജ്: ജീവനക്കാരുടെ കുറവ് നികത്തും
Tuesday 24 February 2026 12:59 AM IST
ആലപ്പുഴ: ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവും കാരണമായെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയതിനെ തുടർന്ന്, ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് പ്രിൻസിപ്പലിന്റെ സർക്കുലർ. നഴ്സിംഗ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കാനാണ് തീരുമാനം. ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന് വിമർശനവും ഉയർന്നിരുന്നു. ഓരോ യൂണിറ്റിലും നിലവിലെ ജീവനക്കാരുടെ ഒഴിവുകൾ സൂപ്രണ്ട് മുഖാന്തിരം പ്രിൻസിപ്പൽ ഓഫീസിൽ അറിയിക്കാനാണ് നിർദേശം.