ലക്ഷദ്വീപ് വാഹനവിലക്ക് റംസാന് ശേഷം

Tuesday 24 February 2026 1:06 AM IST

കൊച്ചി: ലക്ഷദ്വീപിലെ നിരത്തുകളിൽ ബുധനാഴ്ചകളിൽ മോട്ടോർ വാഹനങ്ങൾ ഒഴിവാക്കണമെന്ന ഉത്തരവ് റംസാൻ മാസം അവസാനിക്കുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ അറിയിച്ചു. നാളെ മുതൽ ബുധനാഴ്ചകളിൽ വാഹനങ്ങൾ ഒഴിവാക്കാൻ അഡ്മിനിസ്‌ട്രേഷൻ ഉത്തരവിട്ടതിനെ ചോദ്യം ചെയ്യുന്ന ഹർജിയിലാണിത്. തുടർന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാർച്ച് 16ന് പരിഗണിക്കാൻ മാറ്റി. ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നു വിശദീകരണവും തേടി. നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കൽപേനി ദ്വീപ് നിവാസിയായ സി.പി. അജ്മൽ ഖാനാണു ഹർജി നൽകിയത്.