സർചാർജിലൂടെ കെ.എസ്.ഇ.ബി ഈടാക്കിയത് 481.31 കോടി
Tuesday 24 February 2026 1:43 AM IST
തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വർഷം ഇന്ധന സർചാർജിലൂടെ കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽ നിന്നു 481.31 കോടി രൂപ ഈടാക്കിയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇതിൽ 238.76 കോടിയും ഗാർഹിക ഉപഭോക്താക്കളിൽ നിന്നാണ്. വാണിജ്യ സ്ഥാപനങ്ങളിൽ നിന്നു 85.47 കോടിയും വ്യവസായ സ്ഥാപനങ്ങളിൽ നിന്നു 20.41 കോടിയുമാണ്. ബിൽതുക വൈകി അടച്ചതിനെ തുടർന്ന് പലിശയിനത്തിൽ 185.47 കോടി രൂപയും ലഭിച്ചു.