കടകംപള്ളിക്കെതിരെ കേസെടുക്കണം: രാജീവ് ചന്ദ്രശേഖരൻ

Tuesday 24 February 2026 1:53 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം വകുപ്പ് ഭരിച്ച കടകംപള്ളി സുരേന്ദ്രനും വി.എൻ. വാസവനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിന് സർക്കാർ കാരണം വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് താൻ ആദ്യമേ പറഞ്ഞതാണ്. തിരഞ്ഞെടുപ്പിന് മുമ്പ് എങ്ങനെയും ശബരിമല കേസ് ഒതുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ്, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.