ഭിന്നശേഷിക്കാർക്ക് സുശക്തി സംഘങ്ങൾ

Tuesday 24 February 2026 1:56 AM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി സംഘങ്ങൾ/സ്വാശ്രയ കൂട്ടായ്മകൾ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2025ലെ സംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് പ്രകാരം കൂട്ടായ്മകൾ രജിസ്റ്റർ ചെയ്യും.