കുറ്റപത്രം അംഗീകരിച്ചു
Tuesday 24 February 2026 1:59 AM IST
തിരുവനന്തപുരം:സംവിധായികയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതിയായ പി. ടി. കുഞ്ഞുമുഹമ്മദിനെതിരെ കന്റോൺമെന്റ് പൊലീസ് നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസാണ് കേസ് പരിഗണിച്ചത്. 2025 നവംബർ ആറിന് രാജ്യാന്തര ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു സംഭവം.ലൈംഗികാതിക്രമം,സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.