കെ. സുരേന്ദ്രനെതിരായ കേസിന് സ്റ്റേ
Tuesday 24 February 2026 2:00 AM IST
കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താലിനെ തുടർന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.