ആടിയ ശിഷ്ടം നെയ്യ്: ഒന്നാം പ്രതിക്ക് മുൻകൂർ ജാമ്യമില്ല
Tuesday 24 February 2026 2:07 AM IST
കൊച്ചി. ശബരിമലയിലെ അടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് സംബന്ധിച്ച വിജിലൻസ് കേസിലെ ഒന്നാംപ്രതി ശബരിമലയിലെ സ്‌പെഷ്യൽ ഓഫീസർ ആയിരുന്ന തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ കസ്റ്റഡിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.