അധ്യാപക നിയമനാംഗീകാരം:  വിവരം അറിയിക്കാതെ മാനേജ്‌മെന്റുകൾ

Tuesday 24 February 2026 2:19 AM IST

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിനായി മാറ്റി വച്ച തസ്തികയുടെ വിശദാംശങ്ങൾ സർക്കാരിനെ അറിയിക്കാതെ വ്യക്തിഗത എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ. ഇതോടെ തസ്തിക മാറ്റി വച്ച സ്‌കൂളുകളിൽ മാത്രം നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സർക്കാർ നടപടി തുടങ്ങി.

എയ്ഡഡ് അധ്യാപക നിയമനത്തിൽ എൻ.എസ്.എസിന് ലഭിച്ച വിധി മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കി നിയമനങ്ങൾ അംഗീകരിക്കാനാണ് വിശദാംശങ്ങൾ തേടിയത്. ഭിന്നശേഷി അധ്യാപക നിയമനത്തിനായി മാറ്റി വച്ച തസ്തിക ഏതൊക്കെയെന്ന് ഇന്നലെ വൈകുന്നേരത്തിനകം വ്യക്തമാക്കാനായിരുന്നു നിർദ്ദേശം. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഇതിന്റെ ആധികാരികത ഉറപ്പാക്കണം. 2018 നവംബർ 18 മുതൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം

നൽകാനായിരുന്നു സർക്കാർ നീക്കം.

1500 ഓളം വ്യക്തിഗത മാനേജ്‌മെന്റുകളാണ് വിവരങ്ങൾ നൽകാതിരിക്കുന്നത്. സ്‌കൂളുകളിൽ ആദ്യമുണ്ടാകുന്ന ഒഴിവുകൾ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം ഒഴിവുകൾ പരിമിതമായി മാത്രമുണ്ടാകുന്ന സ്‌കൂളുകളിൽ നടപ്പാക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. നാലു ശതമാനം സംവരമാണ് ഭിന്നശേഷി നിയമനത്തിനുള്ളത്. ഇതനുസരിച്ച് 1996ന് ശേഷമുണ്ടാകുന്ന 25-ാമത്തെ ഒഴിവാണ് മാറ്റി വയ്‌ക്കേണ്ടതെന്നാണ് മാനേജർമാർ അറിയിച്ചത്. 2016ന് ശേഷമുണ്ടാകുന്ന ആദ്യ ഒഴിവു മാറ്റി വയ്ക്കണമെന്നി് സർക്കാർ നിർബന്ധം പിടിക്കരുതെന്നും.. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മാറ്റി വച്ച തസ്തികയുടെ കണക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. ഇതനുസരിച്ച് മാർച്ച് നാലിനകം നിയമനാംഗീകാരം നൽകാനാണ് നിർദ്ദേശം.