സുഹൃത്തുക്കളുമൊത്ത് അടിച്ചുപൊളിച്ച് വേടനും നവമിയും; വിവാഹാഘോഷ ചിത്രങ്ങൾ വൈറൽ

Tuesday 24 February 2026 11:18 AM IST

വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് റാപ്പർ വേടനും പ്രതിശ്രുത വധു നവമി ലതയും. ഞായറാഴ്ച വൈകിട്ട് ആലുവയിൽ പെരിയാറിന്റെ തീരത്ത് ഇരുവർക്കുമായി സുഹൃത്തുക്കൾ ചേർന്ന് ബാച്ച്‌ലർ പാർട്ടി ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് വേടനും നവമിയും പങ്കുവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.

ചുവന്ന ഗൗണിൽ അതിസുന്ദരിയായാണ് നവമി ചിത്രങ്ങളിൽ കാണുന്നത്. കറുത്ത ഷർട്ടും പാന്റുമാണ് വേടന്റെ വേഷം. ഇന്ന് തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. വളരെ ലളിതമായ രീതിയിൽ ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹമെന്ന് വേടൻ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളും ഇരുവരുടെയും കുടുംബാംഗങ്ങളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഹൈബി ഈഡൻ എംഎൽഎ, ഫുട്ബോൾ താരം ഐ എം വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിവരമുണ്ട്.