മാനുവൽ അവാർഡ് സമ്മാനിച്ചു
Wednesday 25 February 2026 1:38 AM IST
കൊച്ചി: കെ.എ.പി.ടി യൂണിയൻ മുൻസംസ്ഥാന പ്രസിഡന്റ് വി.ജെ മാനുവലിന്റെ സ്മരണയ്ക്കായി കെ.എ.പി.ടി യൂണിയൻ ഏർപ്പെടുത്തിയ പ്രഥമഅവാർഡ് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകാലാശാല, കലാമണ്ഡലം കൽപിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി ദിലീപ് കുമാറിന് ഹൈബി ഈഡൻ എം.പി നൽകി. സംസ്ഥാന പ്രസിഡന്റ് പി.കെ അരവിന്ദൻ അദ്ധ്യക്ഷനായി. സമസ്ത കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി, ബി.സുനിൽ കുമാർ, വട്ടപ്പാറ അനിൽകുമാർ, കെ.അബ്ദുൽ മജീദ്, പി.ഹരിഗോവിന്ദൻ, അനിൽ വെഞ്ഞാറമൂട്, ടി.യു.സാദത്ത്, പി.എസ്.ഗിരീഷ് കുമാർ, സാജു ജോർജ്, എം.കെ.അരുണ, എൻ.രാജ്‌മോഹൻ, ജോൺ ബോസ്‌കോ, പി.എസ് മനോജ്, പി.പി.ഹരിലാൽ, പി.എസ്.ശ്രീജിത്ത്, പി.എം.നാസർ തുടങ്ങിയവർ പങ്കെടുത്തു.